മന്ത്രിയുടെ പ്രഖ്യാപനം, കേരളീയര്‍ക്ക് ആശ്വാസം; ഭൂമിയിടപാടും സ്മാര്‍ട്ടാവും; 'സംയോജിത എന്റെ ഭൂമി പോർട്ടൽ വരും'

Published : Jan 23, 2024, 08:13 PM IST
മന്ത്രിയുടെ പ്രഖ്യാപനം, കേരളീയര്‍ക്ക് ആശ്വാസം; ഭൂമിയിടപാടും സ്മാര്‍ട്ടാവും; 'സംയോജിത എന്റെ ഭൂമി പോർട്ടൽ വരും'

Synopsis

സംയോജിത വെബ് പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഭൂമി ക്രയവിക്രയങ്ങൾ സുതാര്യമാകുന്ന 'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും ശിലാഫലക അനാച്ഛാദനവും സര്‍വീസ് സഹകരണ ബാങ്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസുകൾ സ്മാർട്ട്‌ ആയതോടെ സേവനം സുതാര്യവും ജനകീയവുമായി. 

ഡിജിറ്റൽ സർവ്വെ പൂർത്തീകരിച്ച്  രേഖകൾ ഡിജിറ്റൈസ് ചെയ്യും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ പട്ടയ അസംബ്ലി നടപ്പിലാക്കി. വാതിൽ പടി പട്ടയം  നടപ്പിലാക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന് വേണ്ടിയുള്ള പട്ടയമിഷനിലേക്ക് സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്മാർട്ട്‌ വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ട് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനർനിർമാണം. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ ദേവിദാസ്,സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, കാപെക്സ് ചെയർമാൻ എം ശിവശങ്കര പിള്ള, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗീതാകുമാരി, ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സി രാജി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ശശികല, പുഷ്പകുമാരി,  എഡിഎം ആർ ബീനാ റാണി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവകേരള സദസില്‍ നല്‍കിയ പരാതിയിൽ പരിഹാരം; മറയൂരിലെ 43 കുടുംബങ്ങൾക്ക് ഉടൻ പട്ടയം ലഭിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും