പൂപ്പാറയിൽ റവന്യൂവകുപ്പിൻ്റെ ശക്തമായ നടപടി, കയ്യേറ്റം ഒഴിപ്പിച്ചു; പുറമ്പോക്ക് കയ്യേറി നടത്തിയ കൃഷിയും നീക്കം ചെയ്തു

Published : Jul 14, 2026, 09:38 PM IST
pooppara

Synopsis

ഇടുക്കിയിൽ കയ്യേറ്റക്കാർക്കെതിരെ റവന്യൂവകുപ്പിൻ്റെ ശക്തമായ നടപടി. പൂപ്പാറ മുളളൻതണ്ടിൽ രണ്ട് വില്ലേജുകളിലായുളള കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. ഭൂമി കൈയ്യേറിയവരാരും നടപടി സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

ഇടുക്കി: ഇടുക്കിയിൽ കയ്യേറ്റക്കാർക്കെതിരെ റവന്യൂവകുപ്പിൻ്റെ ശക്തമായ നടപടി. പൂപ്പാറ മുളളൻതണ്ടിൽ രണ്ട് വില്ലേജുകളിലായുളള കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. സർക്കാർ പുറമ്പോക്ക് കയ്യേറി നടത്തിയ കൃഷിയും അധികൃതർ നീക്കം ചെയ്തു. പൂപ്പാറ, രാജകുമാരി വില്ലേജുകളിൽപ്പെട്ട 4 ഏക്കർ സർക്കാർ പുറമ്പോക്കിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചെടുത്തത്. 4 പതിറ്റാണ്ടിലധികമായി കൈവശം വെച്ചിരുന്ന ഭൂമിയാണിതെന്നായിരുന്നു ഉടമയുടെ വാദം. എന്നാൽ, സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. ഭൂമി കൈയ്യേറിയവരാരും നടപടി സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ടത്: എല്ലാവർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
കോടഞ്ചേരിയിൽ മരം പിഴുതുമാറ്റുന്നതിനിടെ അപകടം: 11 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു; വൻ നാശനഷ്ടം