
തിരുവനന്തപുരം: സിൽവർ ലൈനില്‍ കേന്ദ്ര അനുമതിക്ക് ശേഷം മാത്രം തുടർ നടപടി എന്ന് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു. 20 കോടി 50 ലക്ഷം കെ റെയിലിന് അനുവദിച്ചിരുന്നു എട്ട് 52 ലക്ഷം ചെലവഴിച്ചു. കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികളെടുത്തത്. തത്വത്തിൽ അംഗീകാരം കേന്ദ്രം തന്നിരുന്നു, അതനുസരിച്ചാണ് സാമൂഹ്യാഘാത പഠനവും സർവെയും നടന്നത്- മന്ത്രി പറഞ്ഞു.
സര്‍വ്വേയുടെ ഭാഗമായുള്ള മഞ്ഞക്കുറ്റി ഒരു മാർക്കിംഗ് മാത്രം.അടയാളപ്പെടുത്തലാണ് ഉദ്ദേശിച്ചത്, ഏറ്റെടുക്കലല്ല. കുറ്റി സർക്കാറിന്‍റേതെന്നും റവന്യു മന്ത്രി അറിയിച്ചു. സർവെ നമ്പർ പ്രസിദ്ധീകരിച്ചതിന്‍റെ അർത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ല. വിൽപ്പനക്കോ വായ്പയെടുക്കാനോ തടസമില്ല. ക്രയവിക്രയത്തിനും തടസമില്ല. കരം അടക്കലിന് അടക്കം തടസം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യത്തരവേളയില്‍ മറുപടി നല‍്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam