തിരുവനന്തപുരത്തെ കാലടി വാ‍ര്‍ഡിലെ വോട്ടുചോര്‍ച്ചയിൽ ബിജെപിയിൽ കലാപം

Published : Dec 20, 2020, 05:43 PM IST
തിരുവനന്തപുരത്തെ കാലടി വാ‍ര്‍ഡിലെ വോട്ടുചോര്‍ച്ചയിൽ ബിജെപിയിൽ കലാപം

Synopsis

പാർട്ടി സ്ഥാനാർത്ഥി തോൽപ്പിക്കാൻ ബിജെപി സംസ്ഥാന കമ്മറ്റി അംഗവും കേന്ദ്ര മന്ത്രി കെ.മുരളീധരൻറെ പേഴ്സണൽ സ്റ്റാഫുമായി സനോജിൻറെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നാണ് ആരോപണം. 

തിരുവനന്തപുരം: നഗരസഭയിലെ കാലടി വാർഡിലെ വോട്ടു ചോർച്ചയിൽ ബിജെപിക്കുള്ളിൽ തർക്കം തുടങ്ങി. കഴിഞ്ഞ വർഷം മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന വാർഡിൽ 23 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. 

പാർട്ടി സ്ഥാനാർത്ഥി തോൽപ്പിക്കാൻ ബിജെപി സംസ്ഥാന കമ്മറ്റി അംഗവും കേന്ദ്ര മന്ത്രി കെ.മുരളീധരൻറെ പേഴ്സണൽ സ്റ്റാഫുമായി സനോജിൻറെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നാണ് ആരോപണം. സനോജിനെ ആജന്മകുലകുത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് പാർട്ടി പ്രവർത്തകർ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. 

വോട്ടു ചോർച്ചയിൽ പാർട്ടി അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ഫെയ്സ്ബുക്ക് വഴിയുള്ള പാർട്ടി പ്രവർത്തികരുടെ ആരോപണം. ഫെയ്സ് ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സനോജിൻറെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈശ്വരവിലാസം സ്കൂളിലെ ചുരിദാര്‍ വിവാദം; കേസില്‍ സ്കൂൾ മാനേജ്മെന്‍റിനെ പ്രതി ചേര്‍ത്ത് പൊലീസ്, എച്ച്എമ്മിന്‍റെ പരാതിയിൽ നടപടി
3 ദിവസം മുമ്പ് വിദേശത്ത് നിന്ന് പെൺസുഹൃത്തിനെ കാണാനെത്തി, തള്ളിപ്പറഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ, രക്ഷകരായി പൊലീസ്