കഴിഞ്ഞദിവസം പരീക്ഷ ഭവനിൽ വൈസ് ചാൻസിലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ എടുത്തു കൊണ്ടുപോയെന്ന് പരാതി

കോട്ടയം: കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. സർവ്വകലാശാല ചാൻസിലർ ഗവർണർ ഓംപ്രകാശ് മാഥൂരിനാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പരാതി നൽകിയത്. കഴിഞ്ഞദിവസം പരീക്ഷ ഭവനിൽ വൈസ് ചാൻസിലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ എടുത്തു കൊണ്ടുപോകുകയും ചെയ്തു എന്നാണ് പരാതി. സാധാരണഗതിയിൽ കൗണ്ടർ ഫോയിലിന്റെ കോപ്പികളാണ് എടുക്കാറുള്ളതെങ്കിൽ വി.സി ഒറിജിനൽ കൊണ്ടുപോയെന്നാണ് ആരോപണം. സർവകലാശാല ആക്റ്റിനും, പരീക്ഷ മാനുവലിനും വിരുദ്ധമായ നടപടിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം വിസിയുടെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ സിൻഡിക്കേറ്റ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി തുറന്ന പോരിലേക്ക് സിൻഡിക്കേറ്റ് കടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം