‌ഗ്രൂപ്പില്ലാതാക്കാൻ വന്നവർക്ക് പുതിയ ഗ്രൂപ്പ് ? പുനസംഘടനയിൽ ഇടഞ്ഞ് സുധാകരൻ, പരാതി പരിഹരിക്കുമെന്ന് സതീശൻ

Published : Mar 01, 2022, 01:24 PM ISTUpdated : Mar 01, 2022, 01:47 PM IST
‌ഗ്രൂപ്പില്ലാതാക്കാൻ വന്നവർക്ക് പുതിയ ഗ്രൂപ്പ് ?   പുനസംഘടനയിൽ ഇടഞ്ഞ് സുധാകരൻ, പരാതി പരിഹരിക്കുമെന്ന് സതീശൻ

Synopsis

ഹൈക്കമാൻഡ് ഇടപെടലിൽ കെ.സുധാകരൻ കടുത്ത രോഷത്തിലാണ്. എ-ഐ ഗ്രൂപ്പുകളുമായും എംപിമാരും എംഎൽഎമാരുമായും പല വട്ടം ചർച്ച നടത്തിയെന്നാണ് സുധാകരനറെ വിശദീകരണം. പ

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയിൽ എംപിമാർക്ക് പരാതികളുണ്ടെന്നും ആ പരാതികൾ പരിഹരിച്ച് പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആവശ്യപ്പെട്ടത്. 

പുന:സംഘടന നിർത്തി വെക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടില്ല. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നിർദേശം കിട്ടിയത്. ജംബോ കമ്മിറ്റികൾ ഒഴിവാക്കി പകരം ആളെക്കുറച്ചുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം സാധാരണമാണ്.  കെപിസിസി പ്രസിഡണ്ട് ഹൈക്കമാൻഡിന് കത്തയച്ചത് അറിയില്ല. കെ.സുധാകരനുമായി എല്ലാ ദിവസവും ചർച്ച നടത്താറുണ്ട്.  പുന:സംഘടനയിൽ ഒഴിവാകുന്നവർക്ക് അർഹിച്ച പരിഗണന നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. 

പുന:സംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിൽ രൂക്ഷമായ കലാപമാണ് നടക്കുന്നത്. എംപിമാർ പരാതി ഉന്നയിച്ചെന്ന് കാണിച്ച് ഹൈക്കമാൻഡ് പുന:സംഘടന നിർത്തിവെപ്പിച്ചിരുന്നു. ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തനായ കെ.സുധാകരൻ എംപിമാരുടെ പരാതി കെപിസിസിക്ക് കൈമാറാൻ ആവശ്യപ്പെട്ടു. തന്നെ മറയാക്കി കെസി വേണുഗോപാലും വിഡി സതീശനും പാർട്ടിയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് സുധാകരൻറെ സംശയം.

ഡിസിസി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്ഥാന കോൺഗ്രസ്സിലെ അസാധാരണ പോര്. ശാക്തിക ചേരികൾ മാറിമറഞ്ഞാണ് പാർട്ടി പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുന്നത്.  അവസാന ചർച്ച നടത്തി ഹൈക്കമാൻഡ് അനുമതിയോടെ പ്രഖ്യാപനം നടത്താനിരിക്കെയാണ് ദില്ലി ഇടപെടൽ. എംപിമാരെ കേട്ടില്ലെന്നാണ് പരാതി . പരാതികൾ ഉണ്ടെെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു

ഹൈക്കമാൻഡ് ഇടപെടലിൽ കെ.സുധാകരൻ കടുത്ത രോഷത്തിലാണ്. എ-ഐ ഗ്രൂപ്പുകളുമായും എംപിമാരും എംഎൽഎമാരുമായും പല വട്ടം ചർച്ച നടത്തിയെന്നാണ് സുധാകരനറെ വിശദീകരണം. പരാതിപ്പെട്ട എംപിമാരുടെ കത്ത് കൈമാറണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് ഹൈക്കമാൻഡിനെ സമീപിച്ചു.  ഓരോ എംപിയും നൽകിയ പേരുകൾ അടങ്ങിയ പട്ടിക തൻ്റെ പക്കലുണ്ടെന്ന് സുധാകരൻ പറയുന്നത്. പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു. 

നിയമസഭാ തെരഞ്ഞെെടുപ്പ് തോൽവിക്ക് ശേഷം ഒരുമിച്ച് നേതൃനിരയിലെത്തിയ സുധാകരനും സതീശനും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണ്.  പുനസംഘടന നിർത്തിവെച്ചതോടെ  ഭിന്നത രൂക്ഷമായി. കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് സുധാകരൻ്റെ സംശയം. കരട് പട്ടികയിൽ ചേർത്ത പലരുടേയും കുറ് ഉറപ്പിക്കാൻ കെസി-വിഡി അനുകൂലികൾ ശ്രമിക്കുന്നുവെന്നും സുധാകരന് പരാതിയുണ്ട്. ഗ്രൂപ്പില്ലാതാക്കുമെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പിന് ശ്രമമെന്നാണ് ആക്ഷേപം .അതേ സമയം സുധാകരനുമായി ഒരു ഭിന്നതയും ഇല്ലെന്നാണ് സതീശൻറെ വിശദീകരണം. പുതിയ ഗ്രൂപ്പെന്ന ആക്ഷേപങ്ങളും സതീശൻ അനുകൂലികൾ തള്ളുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ