
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്കൂളിൽ ഉച്ചഭക്ഷണത്തിന് എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് തിരുവിഴാംകുന്ന് സിപിഎയുപി (CPAUP) സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാർക്കാട് ചുങ്കത്ത് നിന്ന് പിടികൂടിയത്. പി.കെ.സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് പൊലീസ് അരി പിടികൂടിയത്. അഷ്‌റഫ് എന്നയാളാണ് ഗോഡൗൺ ഉടമ. രഹസ്യവിവരത്തെ തുടർന്നായിരുന്നു മണ്ണാർക്കാട് പൊലീസിന്റെ നടപടി. റേഷനിംഗ് ഇൻസ്‌പെക്ടറും താലൂക്ക് സപ്ലൈ ഓഫീസറും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് ഇതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.