
തിരുവനന്തപുരം: ഭക്ഷ്യ ഭൗർലഭ്യം സംസ്ഥാനത്തുണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍. ആറു മാസത്തേക്കാവശ്യമായ അരി സംസ്ഥാനത്തുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗോഡൗണുകളിലുള്ള സ്റ്റോക്കിന് പുറമേ മില്ലുകളിൽ നെല്ല് അരിയാക്കി മാറ്റുകയാണ്. കൂടാതെ ട്രെയിൻ വഴി ഭക്ഷ്യധാന്യങ്ങൾ എത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പൂഴ്‍ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ആഭ്യന്തരസെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. വില പിടിച്ചുനിറുത്താൻ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക് ഡൗൺ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നാമ് കേന്ദ്രസർക്കാർ അറിയിപ്പ്. അവശ്യസാധനങ്ങള്‍ക്ക് ഒന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam