
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്.
ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിൻപറ്റി പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില ഉയർന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്.
ജ്യോതി വിത്ത് വിളയിച്ച കര്‍ഷകരെ ചതിച്ച് മില്ലുടമകള്‍
സര്‍ക്കാരിനെ വിശ്വസിച്ച് ജ്യോതി (jyothi)വിത്ത് വാങ്ങി വിളയിച്ച കര്‍ഷകരെയും(farmers) ഇത്തവണ വഞ്ചിച്ചിരിക്കുകയാണ് മില്ലുടമകള്‍. നല്ല വിപണി വിലയുള്ള മുന്തിയ ഇനം നെല്ല് ഏറ്റെടുക്കാനാവില്ലെന്ന് മില്ലുടമകള് നിലപാട് എടുത്തതോടെ പാടശേഖരങ്ങളില്‍ ഇവ കെട്ടിക്കിടക്കുകയാണ്.വിലകുറഞ്ഞ ഡി വണ്‍ എന്ന നെല്ലാണെന്ന് ഉദ്യോഗസ്ഥരും കര്‍ഷകരും എഴുതിത്തന്നാല്‍ സംഭരിക്കാമെന്നാണ് മില്ലുടമകളുടെ ശാഠ്യം. മില്ലുടമകളുടെത് ചട്ടവിരുദ്ധ നടപടിയെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്പോഴും പ്രശ്നപരിഹാരത്തിന് ഒരു ക്രിയാത്മക നടപടിയും ഉണ്ടായിട്ടില്ല.
ഹരിപ്പാട് വഴുതാനം തെക്കുപടിഞ്ഞാറ് പാടശേഖരം.ഈ കൂട്ടിയിട്ടിരിക്കുന്നത് നല്ല ഒന്നാന്തരം ജ്യോതി നെല്ല്. കിലോക്ക് 65 രുപ വരെ ലഭിക്കും. കഴിഞ്ഞ എട്ടിന് വിളവെടുത്തു. പക്ഷെ ഇന്നും മില്ലുടകൾ കൊണ്ട് പോയിട്ടില്ല. കാരണം ഇതാണ്.ക്വിന്‍റലിന് 68 കിലോ വെച്ച് മില്ലുടമകൾ സിവിൽ സപ്ലൈസ് വകുപ്പിന് അരിയായി തിരികെ നല്‍കണം എന്നാണ് ചട്ടം. മുന്തിയ ഇനമായതിനാല്‍ ജ്യോതി അരി കയറ്റുമതി ചെയ്യുന്നതാണ് മില്ലുകാര്‍ക്ക് ലാഭം. ജ്യോതി വാങ്ങണമെങ്കിൽ ഇത് വിലകുറഞ്ഞ ഡി വണ്‍ അഥവാ ഉമ ബ്രാന്ഡാണെന്ന് ഉദ്യോഗസ്ഥരും കൃഷിക്കാരും എഴുതി നൽകണമെന്നാണ് മില്ലുടമകളുടെ ഡിമാന്‍റ്. കുറഞ്ഞ വിലയും നല്കിയാല്‍ മതി. അങ്ങിനെയെങ്കില്‍ ജ്യോതി കയറ്റി അയക്കാം. പകരം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വില കുറഞ്ഞ അരി സപ്ലൈകോക്ക് നല്കുകയും ചെയ്യാം. പക്ഷെ മില്ലുടമകളുടെ ഈ ചതിക്ക് കൂട്ടുനില്ക്കാന്‍ കര്‍ഷകര്‍ തയ്യാറല്ല.
ഇതോടെയാണ് കര്ഷകര്‍ വെട്ടിലായത്. മഴ കൂടി എത്തിയതോടെ സൂക്ഷിച്ച് വെക്കാന്‍കഴിയാത്ത അവസ്ഥ. മില്ലുകാരുടേത് ചട്ടവിരുദ്ധ നടപടിയെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍സമ്മതിക്കുന്നുണ്ട്. പക്ഷെ ഒരു നടപടിയുമില്ല. ഇതോടെ കര്‍ഷകര്‍ ജില്ലാ കലക്ടറെ പരാതിയുമായി സമീപിച്ചിരിക്കുകയാണ്. ഉടൻ റെഡിയാക്കാമെന്നാണ് കളക്ടറുടെ വാക്കുകള്‍. എന്നാൽ അത് എന്ന് നടപ്പാകുമെന്നാണ് കര്‍ഷകർ ചോദിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam