
ആലപ്പുഴ : സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരും. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണം നടത്തിയ ഇനത്തിൽ തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഓരോ വർഷവും ഉദ്യോഗസ്ഥർ കേന്ദ്രത്തെ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കഴിഞ്ഞ സീസണിൽ സംഭരണ തുക നൽകാൻ വൈകിയത് കർഷകരുടെ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കാലതാമസം കൂടാതെ സംഭരണ വില നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
സ്വർണ്ണക്കടത്ത് സംഘത്തെ കബളിപ്പിച്ച് സ്വർണ്ണം തട്ടാൻ 'കാരിയറുടെ' തട്ടിപ്പ്! പക്ഷേ പിടിവീണു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam