കെഎസ്ഇബി ചെയർമാനെതിരെ വീണ്ടും ആക്ഷേപം: എംജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്ക് സാധ്യത

Published : Apr 18, 2022, 11:55 AM IST
കെഎസ്ഇബി ചെയർമാനെതിരെ വീണ്ടും ആക്ഷേപം: എംജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്ക് സാധ്യത

Synopsis

ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നേരത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് സുരേഷ് കുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.ജി.സുരേഷ്കുമാറിനെതിരെ വീണ്ടും നടപടി വന്നേക്കും. കെഎസ്ഇബി ചെയർമാൻ ബി.അശോക് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന് വീണ്ടും പരസ്യമായി ആക്ഷേപം ഉയർത്തിയ സാഹചര്യത്തിലാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എം.ജി.സുരേഷ് കുമാർ ഈ ആരോപണം വീണ്ടും ഉയർത്തിയത്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നേരത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് സുരേഷ് കുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ച ശേഷവും അതേ ആക്ഷേപം തുടരുന്നത് ​ഗൗരവത്തോടെ കാണുന്നുവെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി. 

അതേസമയം കെ.എസ്.ഇ.ബിയിൽ സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി വൈദ്യുതിമന്ത്രി നാളെ ച‍ർച്ച നടത്തും. പാലക്കാട്ടെ കൊലപാതകങ്ങളിൽ സർവ്വകക്ഷി യോഗമടക്കം നടക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിക്ക് തിരുവനന്തപുരത്ത് എത്താൻ കഴിയാത്തതിനാലാണ് യോഗം മാറ്റിയത്.  നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും യോ​ഗം. അതിനിടെ നേരത്തെ പ്രഖ്യാപിച്ച വൈദ്യുതഭവൻ വളഞ്ഞുള്ള ഉപരോധ സമരം ഓഫീസേഴ്സ് അസോസിയേഷൻ ഇതുവരെ മാറ്റിവെച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ