
തിരുവനന്തപുരം: അരുവിക്കര എംഎൽഎ കെ.എസ്.ശബരിനാഥൻ ആര്യാനാട് വിളിച്ച യോഗത്തിൽ കോണ്‍ഗ്രസ് നേതാക്കൾ തമ്മിൽ തര്‍ക്കം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് എംഎൽഎ പൂർണമായും വിട്ട് നിന്നെന്നും വിമതരെ പലയിടത്തും പിന്തുണച്ചെന്ന ആരോപണവും ഉയർന്നതോടെയാണ് യോഗത്തിൽ തർക്കം തുടങ്ങിയത്.
ഡിസിസിക്ക് ഇത്തരം യോഗത്തിനെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞതോടെ ശബരിനാഥൻ യോഗത്തിൽ നിന്ന് ഇറങ്ങിപോയി. ഇതിനിടെ യോഗത്തിന്‍റെ മിനുട്സും പ്രവർത്തകർ കീറിയെറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട് പഞ്ചായത്തിലടക്കം യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam