
ദില്ലി: പ്രതിപക്ഷ ഉപനേതൃപദവിക്കായുള്ള പിടിവാശി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സിപിഐ നേതൃ യോഗത്തിൽ ചില നേതാക്കളുടെ വിമർശനം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ഒറ്റപ്പെട്ട് വരുന്ന പിണറായിക്ക് പിന്തുണ കൂട്ടാൻ വിവാദം ഇടയാക്കുമെന്നും സിപിഎമ്മിന്റെ ശത്രു സിപിഐ ആണ് എന്ന രീതിയിലേക്ക് ചർച്ച മാറുന്നുവെന്നുമാണ് വിമർശനം ഉയർന്നത്. മാധ്യമങ്ങൾ ചില നേതാക്കളുടെ ദൗർബല്യമായി മാറുന്നുവെന്നും ബിനോയ് വിശ്വത്തിന്റെ അടക്കം നിരന്തര പ്രതികരണം ചൂണ്ടിക്കാട്ടി സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനം ഉയർന്നു. ദേശീയ കൗൺസിൽ യോഗം നാളെയും ദില്ലിയിൽ തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam