കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വിവരം നൽകാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവ്

Published : May 30, 2024, 06:19 AM IST
കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വിവരം നൽകാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവ്

Synopsis

വിവരാവകാശ നിയമപ്രകാരം കേരള ബാങ്കിൽ നൽകിയ അപേക്ഷയിന്മേൽ വിവരം നൽകിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹർജിയിലാണ് കമ്മീഷൻ ഉത്തരവ്. 

തിരുവനന്തപുരം: കേരള ബാങ്കിന് വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നൽകുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയിൽ പുതിയേടത്ത് പി. ബി. ഹേമലത നൽകിയ പരാതി ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവായത്. വിവരാവകാശ നിയമപ്രകാരം കേരള ബാങ്കിൽ നൽകിയ അപേക്ഷയിന്മേൽ വിവരം നൽകിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹർജിയിലാണ് കമ്മീഷൻ ഉത്തരവ്. 

സർക്കാർ പുറപ്പെടുവിച്ച ഉത്തരവു മുഖേന സ്ഥാപിക്കപ്പെട്ട സ്ഥാപനം എന്ന നിലയിലും സർക്കാരിന്റെ ഗണ്യമായ സാമ്പത്തിക സഹായം നൽകിയിട്ടുള്ള സ്ഥാപനം എന്ന നിലയിലും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കേരള ബാങ്ക് എന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, വരുമെന്നും കേരള ബാങ്കിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പീൽ അധികാരിയേയും നിയമിക്കണമെന്നും ഉത്തരവിൽ പറയുവന്നു. ഇത് സംബന്ധിച്ച് കേരള ബാങ്ക് ജനറൽ മാനേജർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം