ബിബിസി ഡോക്യുമെൻ്ററി വിവാദം: അനിൽ ആൻ്റണിക്കെതിരെ നടപടി ആവശ്യപ്പെട്ട് റിജിൽ മാക്കുറ്റി

Published : Jan 24, 2023, 09:07 PM IST
ബിബിസി ഡോക്യുമെൻ്ററി വിവാദം: അനിൽ ആൻ്റണിക്കെതിരെ നടപടി ആവശ്യപ്പെട്ട് റിജിൽ മാക്കുറ്റി

Synopsis

പരാമർശത്തിൽ നടപടി വേണമെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു.

തിരുവനന്തപുരം: അനിൽ ആന്റണിയുടെ പരാമർശത്തിന് എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. അനിലിന്റേത്  യൂത്ത് കോൺഗ്രസിന്റെ അഭിപ്രായമല്ലെന്നും, അധ്യക്ഷൻ പറയുന്നതാണ് ഔദ്യോഗിക നിലപാടെന്നുമായിരുന്നു  ഷാഫിയുടെ വാക്കുകൾ. അനിലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നും, പരാമർശത്തിൽ നടപടി വേണമെന്നും യൂത്ത് കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു.

​ഗുജറാത്തിലെ കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെൻ്ററിക്കെതിരെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകനും, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്‍റണി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാഖ് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യുകെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. 
 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ