'നിയമ നടിപടികളുമായി മുന്നോട്ടു പോകും', കുരുക്ക് മൂന്നാമത്തെ അതിജീവിതക്കോ? സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് റിനി, ഫെന്നി നൈനാന് മറുപടി

Published : Feb 01, 2026, 08:02 AM IST
Rini Ann George

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിലെ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധപ്പെട്ടെന്ന ഫെന്നി നൈനാന്റെ ആരോപണം നിഷേധിച്ച് റിനി ആൻ ജോർജ്. ഒരു അതിജീവിതയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു ഫേക്ക് അക്കൗണ്ടാണ് തന്നെ ബന്ധപ്പെട്ടതെന്നും റിനി. 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിൽ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധം പുല‌‍ർത്തിയെന്നാരോപിച്ച് ഫെന്നി നൈനാന് മറുപടിയുമായി നടിയും മോഡലുമായ റിനി ആൻ ‍ജോ‍‍‌‌‍‌ർജ്. മൂന്നാമത്തെ പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് റിനി. ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ഒരാവശ്യവും തനിക്കില്ലെന്നും റിനി കൂട്ടിച്ചേ‌ർത്തു. ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ലെന്നും ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കൂ എന്നാണ് പറഞ്ഞതെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ സ്ക്രീൻ ഷോട്ടും റിനി പങ്കുവച്ചിട്ടുണ്ട്.

എന്നാൽ, ഈ വിഷയം വന്നപ്പോൾ ഇൻസ്റ്റയിൽ നോക്കി. അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ലെന്നും റിനി പറയുന്നു. അവ‌ർ താങ്കളെ തെറ്റിദ്ധരിപ്പിച്ചതാണ്. എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു കൊടുത്തതിന് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.

റിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണ രൂപം:

'പ്രിയപ്പെട്ട ഫെന്നി നൈനാൻ,

ഒരു കാര്യം കൃത്യവും വ്യക്തവും ആയി ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ ബന്ധപ്പെടേണ്ടതിന്റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കൾ പറഞ്ഞ കാര്യത്തെ ഞാൻ പരിപൂർണമായി നിഷേധിച്ചത്. ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. കൂടുതൽ ഡീറ്റെയിൽസ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാൻ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ല നിങ്ങൾ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കു എന്ന്. അതിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോൾ ഈ വിഷയം വന്നപ്പോൾ ഞാൻ ഇത് എന്റെ ഇൻസ്റ്റയിൽ നോക്കിയപ്പോൾ അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ല. ഇതാണ് മൂന്നാമത്തെ പരാതിക്കാരി എന്ന് പോലും അറിയില്ല. ഈ വിഷയത്തിൽ ഞാൻ അവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് താങ്കളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. തീർച്ചയായും ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകും. അത് താങ്കൾക്ക് എതിരെ അല്ല, എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു എന്നെ അപമാനിച്ചതിനാണ്. മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവും എനിക്കില്ല. ഞാൻ എല്ലാ കാര്യത്തിലും സത്യസന്ധത പുലർത്തുന്ന ആളാണ്. സത്യം ആണെങ്കിൽ സത്യം ആണെന്ന് പറയാൻ ഒട്ടും ഭയമില്ല...'- റിനി ആൻ ജോർ‍ജ്ജ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ മേഖലയിലെ ക്യാപ്റ്റനായി എംവി ഗോവിന്ദൻ; നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എൽഡിഎഫ്
താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ; 'കര്‍ഷകര്‍ക്കായി തെരുവിലിറങ്ങി സമരം ചെയ്യാൻ മടിയില്ലാത്ത വ്യക്തി'