
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. വളരെയധികം സന്തോഷമുണ്ടെന്നും എത്ര അസത്യ പ്രചാരണങ്ങൾ നടത്തിയാലും സത്യം വിജയിക്കും എന്നുള്ളതിന്‍റെ തെളിവാണിത്. അതിജീവിതകൾ ആരുമില്ല- ഇത് വെറുമൊരു കെട്ടുകഥമാത്രമാണെന്ന് പ്രചരിപ്പിച്ചവർക്ക് നൽകുന്ന മുന്നറിയിപ്പാണ് പരാതി. ഒരു അതിജീവിത മാത്രമല്ല, ഒരുപാട് അതിജീവിതകളുണ്ട്. ബുദ്ധിമുട്ടുകൾ നേരിട്ട മറ്റു പെണ്‍കുട്ടികൾ മുന്നോട്ട് വരണം. നിയമപരമായി നേരിടണം. പേരുപറയാതെ താൻ ഒരു തുറന്നു പറച്ചില്‍ നടത്തിയതിന് വലിയ സൈബർ അധിക്ഷേപമാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിയും കൂടെ നില്‍ക്കുന്നവരും യുവതിക്ക് മേല്‍ നടത്തുന്ന സമ്മർദ്ദമാണ് പരാതി നല്‍കാൻ ഇത്രയും വൈകാൻ കാരണം എന്നും റിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുവതി നേരിട്ട് എത്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഉച്ചയോടെ പരാതി നൽകി എന്നാണ് വിവരം. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് പരാതി കൈമാറിയത്. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും എന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam