
കോഴിക്കോട് : വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി നേതാവ് കെ എസ് ഹരിഹരൻ. കെ കെ ശൈലജക്കെതിരെയാണ് ആർഎംപി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വടകരയിൽ യുഡിഎഫും ആർഎംപിയും സിപിഎം വർഗീയതക്കെതിരെയെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പെയിനിൽ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം.
പരാമർശം വിവാദമായതോടെ കെഎസ് ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു
കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി, മലക്കപ്പാറയിൽ വനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam