കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ വേളാങ്കണ്ണിയിലെന്ന് പൊലീസ്, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും  

Published : May 11, 2024, 08:19 PM ISTUpdated : May 11, 2024, 08:26 PM IST
കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ വേളാങ്കണ്ണിയിലെന്ന് പൊലീസ്, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും  

Synopsis

 തത്കാലത്തേക്ക് കൊച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് സഹോദരന്റെ കോതമംഗലത്തെ വീട്ടിലേക് മാറ്റാൻ തീരുമാനമെന്നും പൊലീസ് അറിയിച്ചു.

തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത്  നിലവിൽ വേളാങ്കണ്ണിയിലെന്ന് പൊലീസ്. എരൂരിൽ ഏഴുപത് പിന്നിട്ട ഷൺമുഖനാണ് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ച് കഴിഞ്ഞത്. വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും. തത്കാലത്തേക്ക് കൊച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് സഹോദരന്റെ കോതമംഗലത്തെ വീട്ടിലേക് മാറ്റാൻ തീരുമാനമെന്നും പൊലീസ് അറിയിച്ചു.

വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ട് കിടപ്പിലായതാണ്.മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം ഈ വാടകവീട്ടിലുണ്ട്. മാസങ്ങളായി വാടക കുടിശ്ശികയാണ്.വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു.എന്നാൽ ഇന്നലെ രാത്രി അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസഅഥൻ അറിയുന്നത്. കൗൺസിലറുടെ പരാതിയിൽ മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു': മേനക ഗാന്ധി

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്