യുവാവിനെ വെട്ടിയത് തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ ഉപയോഗിച്ച്; ബന്ധുവിനെ പ്രകോപിപ്പിച്ചത് വഴി സംബന്ധിച്ച തര്‍ക്കം

Published : Jul 05, 2026, 11:18 PM IST
Police Vehicle-road dispute turns violent in kozhikode one injured

Synopsis

വഴിതര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട്ടാണ് സംഭവം

കോഴിക്കോട്: വഴിതര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട്ടാണ് സംഭവം. പന്നിക്കോട് കുഴിയില്‍ അനൂപ്(40) എന്ന യുവാവിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും തെങ്ങുകയറ്റ തൊഴിലാളിയുമായ ദേവദാസനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകീട്ടോടെ പന്നിക്കോട് അങ്ങാടിക്ക് സമീപമായിരുന്നു സംഭവം. ദേവദാസനും അനൂപും തമ്മില്‍ ദീര്‍ഘനാളായി വഴിതര്‍ക്കം നിലനിന്നിരുന്നു. ഇന്ന് വൈകീട്ടും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ ദേവദാസന്‍ കയ്യിലുണ്ടായിരുന്ന തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അനൂപിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന, തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് കൊച്ചിയിലേക്കെത്തിയ 53കാരൻ
ദുരന്തമായി വിനോദയാത്ര; അമ്പൂരിയിൽ വാഹനം ഉരുണ്ട് കയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം