മിന്നിച്ചേക്കണേ ഭഗവാനേ... അരൂ‌ർ ക്ഷേത്രത്തിൽ തൊഴുത് വണങ്ങി കള്ളൻ മോഷ്ടിച്ചത് കിരീടവും തിരുവാഭരണവും

Published : Oct 28, 2022, 10:33 AM ISTUpdated : Oct 28, 2022, 11:50 AM IST
മിന്നിച്ചേക്കണേ ഭഗവാനേ... അരൂ‌ർ ക്ഷേത്രത്തിൽ തൊഴുത് വണങ്ങി കള്ളൻ മോഷ്ടിച്ചത് കിരീടവും തിരുവാഭരണവും

Synopsis

തിരുവാഭരണവും കിരീടവും സ്വ‌ർണക്കൂടും നഷ്ടപ്പെട്ടു. മുണ്ടും ഷർട്ടും മുഖംമൂടിയും ധരിച്ച കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

ആലപ്പുഴ: അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വ‌ർണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 10 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തുന്നതിന് മുമ്പ് കള്ളൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളിൽ കള്ളനെ കാണാനാകുന്നത്. തുട‍‍‍ർന്ന് ശ്രീകോവിലിന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയായിരുന്നു മോഷണം.
 

PREV
Read more Articles on
click me!

Recommended Stories

തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി
'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം