കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം; ഐജിയോട് ജയിൽ ഡിജിപി റിപ്പോർട്ട് തേടി

By Web TeamFirst Published Apr 23, 2021, 12:02 PM IST
Highlights

ഇന്നലെയാണ് ജയിൽ വളപ്പിനുള്ളിൽ മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. 1,92,000 രൂപ മോഷണം പോയി.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം നടന്നത് സംബന്ധിച്ച് ഉത്തരമേഖല ഐജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് റിപ്പോർട്ട് തേടി. 
പൊലീസിന്റെ ഭാ​ഗത്ത് വീഴ്‌ചയുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്നും ജയിൽ  ഡിജിപി പറഞ്ഞു.

ഇന്നലെയാണ് ജയിൽ വളപ്പിനുള്ളിൽ മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. 1,92,000 രൂപ മോഷണം പോയി. ജയിൽ വളപ്പിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഫുഡ് കൗണ്ടറിലെ ഒരു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ബുധനാഴ്ച്ച രാത്രിയോടെ പെയ്ത മഴയിലും ഇടിമിന്നലിലും ജയിലിലെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. രാത്രി പതിനൊന്നിനും പുലർച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം. ജയിൽ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസാണ് അന്വേഷണം നടത്തുന്നത്. 
 

click me!