പാനൂർ മൻസൂർ കൊലക്കേസ്: ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

Published : Apr 23, 2021, 10:53 AM ISTUpdated : Apr 23, 2021, 11:19 AM IST
പാനൂർ മൻസൂർ കൊലക്കേസ്: ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

Synopsis

കൊവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ ലഭിക്കാതിരുന്ന ഒന്നാം പ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിനു മുൻപും ശേഷവും ബന്ധപ്പെട്ടതിൻ്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. 

ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ സംബന്ധിച്ച് പ്രതികളോട് ചോദിച്ചറിഞ്ഞു . അതേ സമയം കൊവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ ലഭിക്കാതിരുന്ന ഒന്നാം പ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പ്രതിപട്ടികയിലെ പലരെയും ഇനിയും പിടികൂടിയിട്ടില്ല. മൻസൂർ വധവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അനധികൃത സ്പാകൾക്കെതിരെ പൊലീസുമായി ചേർന്ന് നടപടി എടുക്കും': തിരുവനന്തപുരം മേയർ വി വി രാജേഷ്
കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്തോട്ടെ, കുറ്റക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും ടിപി; 'എസ്ഐടി അന്വേഷണത്തിൽ ആർക്കും ഇടപെടാനാകില്ല'