ആലുവയിൽ വൻ കവർച്ച; 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്നു

Published : Jul 13, 2019, 12:42 PM IST
ആലുവയിൽ വൻ കവർച്ച; 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്നു

Synopsis

വജ്രാഭരണം ഉൾപ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്നതായി പരാതി. ജോർജ് മാത്യു എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. 

ആലുവ: ആലുവ തൊട്ടേകാട്ടുക്കരയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. വജ്രാഭരണം ഉൾപ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്നതായി പരാതി. ജോർജ് മാത്യു എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോർജ് മാത്യുവും കുടുംബവും പുറത്ത് പോയ സമയത്തായിരുന്നു കവർച്ച. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

ഇന്നലെ എറണാകുളത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പിറകുവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. ആലുവയിൽ കവർച്ച തുടർകഥയാകുകയാണ്. ഫെബ്രുവരിയിൽ ഡോക്ടറെ കെട്ടിയിട്ട് 100 പവൻ കവർന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം   ഇടയാറിലെ സ്വർണ്ണ ശുചീകരണ കമ്പനിയിൽനിന്ന് ആറ് കോടിയുടെ സ്വർണ്ണം കവർന്നിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും