പച്ചക്കറി ഏജന്‍റിനെ കൊള്ളയടിച്ച സംഭവം; മുഴുവന്‍ പ്രതികളും പിടിയില്‍, 10 ലക്ഷം രൂപയും കണ്ടെടുത്തു

By Web TeamFirst Published Dec 5, 2021, 2:47 PM IST
Highlights

പണം തട്ടിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേരേയും പ്രതികളെ രക്ഷപെടാൻ സഹായിച്ച മറ്റൊരാളേയുമാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയതത്. വയനാട്ടെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ തോൽപ്പട്ടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്നും അഞ്ചുലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

പാലക്കാട്: മാത്തൂരിൽ പച്ചക്കറി ഏജന്‍റിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേര്‍ കൂടി പിടിയിൽ. പാലക്കാട് സ്വദേശികളായ സതീഷ്, മനോജ്, ശിവൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. 

പണം തട്ടിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേരേയും പ്രതികളെ രക്ഷപെടാൻ സഹായിച്ച മറ്റൊരാളേയുമാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയതത്. വയനാട്ടെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ തോൽപ്പട്ടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്നും അഞ്ചുലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പച്ചക്കറി ഏജന്റിനെ കത്തികാണിച്ച് ഭീഷണപ്പെടുത്തി പണം തട്ടിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏജന്റിന്റെ ഡ്രൈവറാണ് ഇതിന്റെ സൂത്രധാരൻ എന്ന് കണ്ടെത്തിയിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സുജിത്, രോഹിത്, അരുണ്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയതു. ഇതോടെ പ്രതികളെ മുഴുവനായി പിടികൂടാനായെന്നും പത്ത് ലക്ഷം രൂപ കണ്ടെടുക്കാനായെന്നും പൊലീസ് അറിയിച്ചു.

click me!