റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ; നടപടി 2012 ലെ സാമ്പത്തിക തട്ടിപ്പ് കേസിൽ

Published : Nov 26, 2023, 01:58 PM ISTUpdated : Nov 26, 2023, 02:18 PM IST
റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ;  നടപടി 2012 ലെ സാമ്പത്തിക തട്ടിപ്പ് കേസിൽ

Synopsis

പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്

പത്തനംതിട്ട: റോബിൻ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ നിലനിൽക്കുന്ന ലോങ് പെൻഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

എറണാകുളത്തെ കോടതിയിൽ 2012 മുതൽ നില നിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്നു തന്നെ കൊച്ചിയിലെ കോടതിയിൽ ഗിരീഷിനെ ഹാജരാക്കും. ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാൻ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു. 

ഇന്ന് രാവിലെയാണ് പാലായിൽ നിന്നുള്ള പൊലീസ് സംഘം ​ഗിരീഷിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തുന്നത്. 2012 മുതൽ നിലനിൽക്കുന്ന ലോറിയുടെ ഫിനാൻസുമായി ബന്ധപ്പെട്ട കേസാണ്. ലോം​ഗ് പെൻഡിം​ഗ് വാറന്റ് എറണാകുളത്തെ കോടതിയിൽ നിന്ന് വന്നിട്ടുണ്ടെന്നും അതിനാൽ ​ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. വാറന്റ് കോടതിയിൽ‌ നിന്നും വന്നിട്ട് ഒരാഴ്ചയാണ് ആയിട്ടുള്ളത്. എന്നാൽ പൊലീസ് നടപടിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഭാര്യ‌യുൾപ്പെടെ ആരോപിക്കുന്നത്. ഒരാഴ്ച മുമ്പ് എത്തിയ വാറന്റ് കോടതി അവധിയുള്ള ഞായറാഴ്ച നോക്കി പൊലീസ് നടപ്പിലാക്കുന്നത് ദുരൂഹമെന്നാണ് ഭാര്യയുടെ ആരോപണം. 

റോബിന്റെ' ഓട്ടത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ക്കും ആശങ്ക; ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ വ്യക്തത വേണമെന്ന് ആവശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്