'പോളണ്ടിനെയും സ്പ്രിംക്ള‍റിനെയും പറ്റി ഒരക്ഷരം മിണ്ടരുത്'; മുഖ്യമന്ത്രിയെ പരിഹസിച്ച് റോജി ജോണ്‍

By Web TeamFirst Published Apr 20, 2020, 8:19 PM IST
Highlights

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു

തിരുവനന്തപുരം: സ്പ്രിംക്ളർ ഡാറ്റാ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖംതിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്... സ്പ്രിംക്ളറിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്നാണ് റോജിയുടെ വാക്കുകള്‍. 

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. 'നമ്മളിപ്പോൾ വൈറസിനെതിരെ പോരാടുകയാണ്. അതിനെ എങ്ങനെ ഒതുക്കാമെന്ന് നോക്കുകയാണ് നല്ലത്, സ്പ്രിംക്ളർ വിവാദം ശുദ്ധനുണയാണ്. അതിൽ മറുപടി പറയാൻ സൗകര്യമില്ല, തനിക്ക് വേറെ പണിയുണ്ട്' എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ ആദ്യ പ്രതികരണം.

മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പഴയ 'മാധ്യമസിൻഡിക്കേറ്റ്' വിവാദം ഓ‍ര്‍മ്മിപ്പിച്ചായിരുന്നു പിണറായിയുടെ പ്രതികരണം. ശരിയെന്തെന്ന് ചരിത്രം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായിയുടെ മകൾ വീണ വിജയന്‍റെ പേരിലുള്ള കമ്പനിയും സ്പ്രിംക്ളറുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് രൂക്ഷമായ പരിഹാസമുയർത്തി അദ്ദേഹം. 'ഈ ആരോപണമൊക്കെ ഭയങ്കര ഗുരുതരമായ കാര്യല്ലേ. അതൊന്നും ഇവിടെ പറയാൻ നിക്കണ്ട. അതൊക്കെ നാട്ടുകാർക്ക് മനസ്സിലായിക്കോളും', എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. 

Read more: 'എനിക്ക് വേറെ പണിയുണ്ട്', സ്പ്രിംക്ളർ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി

click me!