മന്ത്രിയായാൽ ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവ‍ർത്തിക്കുമെന്ന് റോഷി അ​ഗസ്റ്റിൻ

Published : May 17, 2021, 03:26 PM IST
മന്ത്രിയായാൽ ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവ‍ർത്തിക്കുമെന്ന് റോഷി അ​ഗസ്റ്റിൻ

Synopsis

രണ്ടാം പിണറായി സ‍ർക്കാരിൽ രണ്ട് മന്ത്രിസ്ഥാനത്തിനായി ജോസ് വിഭാ​ഗം സമ്മ‍ർദ്ദം ചെലുത്തിയെങ്കിലും ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയുമാണ് സിപിഎം ജോസ് വിഭാ​ഗത്തിന് വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. 

ഇടുക്കി: മന്ത്രി ആയാൽ ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവർത്തിക്കുമെന്ന് കേരള കോൺ​ഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. രണ്ടാം പിണറായി സ‍ർക്കാരിൽ ഏതു വകുപ്പാണ് കിട്ടുന്നതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അർഹമായ പരിഗണന കേരള കോൺഗ്രസിന് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും റോഷി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

കേരള കോൺ​ഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയാണ് ഇക്കുറി ഇടുക്കിയിൽ നിന്നും റോഷി അ​ഗസ്റ്റിൻ വിജയിച്ചത്. കഴിഞ്ഞ നാല് തവണയും യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച റോഷി ഇക്കുറി കളം മാറിയെങ്കിലും ഇടുക്കി ഒപ്പം നിൽക്കുകയായിരുന്നു. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടതോടെ കേരള കോൺ​ഗ്രസ് എമ്മിൻ്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് റോഷിയാണ്. 

രണ്ടാം പിണറായി സ‍ർക്കാരിൽ രണ്ട് മന്ത്രിസ്ഥാനത്തിനായി ജോസ് വിഭാ​ഗം സമ്മ‍ർദ്ദം ചെലുത്തിയെങ്കിലും ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയുമാണ് സിപിഎം ജോസ് വിഭാ​ഗത്തിന് വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഹാട്രിക് ജയം നേടിയ എൻ.ജയരാജ് ചീഫ് വിപ്പാവാനാണ് സാധ്യത. അഞ്ച് എംഎൽഎമാരുള്ള തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം മാണി വിഭാ​ഗം പ്രതീക്ഷിച്ചിരുന്നു. നഷ്ടമായ മന്ത്രിസ്ഥാനത്തിന് പകരം അടുത്ത വരുന്ന ഒഴിവിൽ രാജ്യസഭാ സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലാണ് മാണി വിഭാ​ഗം ഇപ്പോൾ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വന്തമായി വാട്സാപ് ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ, അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലിനിൽക്കെ നീക്കം
'കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം, 10,800 കോടിയുടെ പദ്ധതികളുടെ ഈ നാടിന്‍റെ വികസനത്തിന് വേഗത വരും'; പ്രധാനമന്ത്രി