സമയക്കുറവ് ഇനി തടസ്സമാകില്ല, തിരുവനന്തപുരത്ത് ഇതാ വിളിപ്പുറത്തെത്തുന്ന റോട്ടറിയുടെ 'ബ്ലഡ് ബാങ്ക് ഓൺ വീൽസ്'

Published : Nov 01, 2025, 11:08 PM IST
Blood bank

Synopsis

തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 'ബ്ലഡ് ബാങ്ക് ഓൺ വീൽസ്' തലസ്ഥാനത്തിന് സമർപ്പിച്ചു. സമയക്കുറവുള്ള യുവ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ സഞ്ചരിക്കുന്ന യൂണിറ്റ് 

തിരുവനന്തപുരം: സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഇനി ആശ്വാസം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബ് സമർപ്പിച്ചു. റോട്ടേറിയൻ ആര് രവീന്ദ്രകുമാറിന്റെ സ്മരണാർത്ഥമാണ് കേരളപ്പിറവി ദിനത്തിലാണ് ഈ ചലിക്കുന്ന ബ്ലഡ് ബാങ്ക് തലസ്ഥാനത്തിന് കൈമാറിയത്. ഫിഷറീസ്, സാംസ്കാരിക, യുവജന കാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ കവടിയാർ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള തലസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക്, പ്രത്യേകിച്ച് കഴക്കൂട്ടം മേഖലയിലെ അപകട സാഹചര്യങ്ങൾക്കും തീരദേശവാസികൾക്കും ഈ മൊബൈൽ യൂണിറ്റ് വലിയ സഹായമാകും.

50 ലക്ഷം രൂപ ചിലവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കിട്ട ജീവിതം നയിക്കുന്ന യുവാക്കളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഈ മൊബൈൽ യൂണിറ്റ്, യുവജനങ്ങൾ കൂടുതലുള്ള ഐ.ടി. പാർക്കുകൾ, എൻജിനീയറിങ് കോളജുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ക്യാമ്പുകൾ സംഘടിപ്പിക്കും.

രക്തദാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, സമയവും പ്രയത്നവും കുറയ്ക്കാൻ ഇത് സഹായിക്കും.ഒരേ സമയത്ത് ഒന്നിലധികം പേർക്ക് രക്തം നൽകാൻ സൗകര്യമുള്ള വാഹനത്തിൽ, ശേഖരിക്കുന്ന രക്തം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള ജീവൻരക്ഷാ സൗകര്യങ്ങളുണ്ട്. റോട്ടറി ഇന്റർനാഷണലിന്റെ ആഗോള റോട്ടറി ഗ്രാന്റ് പദ്ധതിയിലൂടെ, സിംഗപ്പൂർ റാഫിൾസ് റോട്ടറി ക്ലബ്ബിന്റെ പങ്കാളിത്തത്തോടും, റോട്ടറി ഫൗണ്ടേഷന്റെ ഗ്രാന്റോടും കൂടിയാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ വെച്ച്, ചലിക്കുന്ന ബ്ലഡ് ബാങ്ക് ഔദ്യോഗിക പദ്ധതി പങ്കാളികളായ കഴക്കൂട്ടം സി.എസ്.ഐ. മിഷൻ ആശുപത്രിക്ക് കൈമാറി. ചെങ്ങന്നൂർ കരുണ പാലിയേറ്റീവ് കയറിന് റോട്ടറിയുടെ 3 ലക്ഷം രൂപയുടെ ചെക്കും മന്ത്രിക്ക് കൈമാറി.

സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കേണൽ ഡോ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗവർണർ സുരേഷ് മാത്യു പദ്ധതി അവതരണം നടത്തി. മുൻ ഗവർണ്ണർമാരായ സുധി ജബ്ബാർ, ഡോക്ടർ തോമസ് വാവാനീക്കുന്നേൽ , പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രസിഡന്റ് ക്യാപ്റ്റൻ പി.ആർ.കെ. കർത്ത, പദ്ധതി ഡയറക്ടർ Ar.ഡോൺ തോമസ് അന്തർദേശീയ പങ്കാളി ഫിലിപ്പ് തോലത്ത്, സി.എസ്.ഐ. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. ക്ലബ്ബ് സെക്രട്ടറി പ്രേം തമ്പി കൃതജ്ഞത പ്രകാശിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും 7510356766, 7510357666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ