കൊവിഡ് ബാധിച്ച വിഎസ്എസ്‍സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്; തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

Published : Jun 28, 2020, 01:12 PM ISTUpdated : Jun 28, 2020, 02:18 PM IST
കൊവിഡ് ബാധിച്ച വിഎസ്എസ്‍സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്;  തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

Synopsis

ഇയാള്‍ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോകുകയും അടുത്ത വീട്ടിലെ ഗൃഹപ്രവേശനം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച വിക്രംസാരാഭായി സ്പേസ് സെന്‍ററിലെ ( വിഎസ്എസ്‍സി ) ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. സങ്കീർണ്ണമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടിരിക്കുന്നത്. ഈ മാസം നാലാം തിയതി മുതൽ രോഗം സ്ഥിരീകരിച്ച 24-ാം തിയതി വരെയുള്ള ദിവസങ്ങളിൽ ഇയാൾ പോയ സ്ഥലങ്ങളുടെയും പങ്കെടുത്ത ചടങ്ങുകളുടെയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഇയാള്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു എന്നാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.

തൃക്കണ്ണാപുരം സ്വദേശിയായ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിഎസ്എസ്‍സിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. ഇയാള്‍ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോകുകയും അടുത്ത വീട്ടിലെ ഗൃഹപ്രവേശനം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. തിരുമലയിലും പിടിപി നഗറിലും നിരവധി സ്ഥാപനങ്ങളും ഇയാള്‍ സന്ദര്‍ശനം നടത്തി. 19-ാം തിയതി ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിലാണ് വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി തിരുമല ബ്രാഞ്ചില്‍ വന്നത്. 16-ാം തിയതി ഉച്ചയ്ക്ക് 1.30 ക്ക് ഇയാള്‍ ചാല മാര്‍ക്കറ്റിലും പോയിരുന്നു.

അതേസമയം, സമ്പര്‍ക്കത്തിലൂടെയടക്കം നിരവധിപ്പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായ തിരുവനന്തപുരത്ത് സ്ഥിതി സങ്കീർണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികൾ സർക്കാർ നിര്‍ദ്ദേശം പാലിക്കണം. സമ്പർക്കത്തിലൂടെയുള്ള മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവ ഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിൻമെൻറ് സോണുകൾ സർക്കാർ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 16 പേരുടെ ഉറവിടം വ്യക്തമല്ല. 

Also Read: തലസ്ഥാനത്ത് സ്ഥിതി സങ്കീർണം, വിഎസ്എസ്‍സിയിലെ ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക പ്രയാസം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം