മുഖ്യമന്ത്രി ഇടപെട്ടു, ധനവകുപ്പ് വഴങ്ങി; പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയർമാന് പുതിയ കാർ വാങ്ങാൻ 30 ലക്ഷം

Published : Dec 29, 2024, 11:21 AM ISTUpdated : Dec 29, 2024, 12:08 PM IST
മുഖ്യമന്ത്രി ഇടപെട്ടു, ധനവകുപ്പ് വഴങ്ങി;  പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയർമാന് പുതിയ കാർ വാങ്ങാൻ 30 ലക്ഷം

Synopsis

പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് ധനവകുപ്പിന്‍റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷം അനുവദിച്ചു. മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങുകയായിരുന്നു.

തിരുവനന്തപുരം:പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് ധനവകുപ്പിന്‍റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷം അനുവദിച്ചു. പുതിയ കാര്‍ വാങ്ങുന്നതിനായാണ് 30,37,736 രൂപ അനുവദിച്ചുകൊണ്ട് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന്‍റെ കുറിപ്പും പുറത്തുവന്നു. നിലവിൽ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാൻ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പിന്‍റെ നിലപാട്. ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടി കാറായതിനാൽ മാറ്റേണ്ടതില്ലെന്നും ധനവകുപ്പ് നിലപാടെടുത്തു. എന്നാൽ, മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങുകയായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുതന്നതിനിടെയാണ് ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയ കാര്‍ മാറ്റി പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങാൻ സര്‍ക്കാര്‍ 30 ലക്ഷം അനുവദിച്ചത്. 2017 മോഡൽ ഇന്നോവ ക്രിസ്റ്റ കാറാണ് ഇപ്പോള്‍ പൊലീസ്  കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാൻ ഉപയോഗിക്കുന്നതും ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ ഈ വാഹനം ഇടക്കിടെ കേടാവുന്നുവെന്നും ചൂണ്ടികാണിച്ചാണ് തുക അനുവദിച്ചത്. ടയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ZX (O) ഫുള്‍ ഓപ്ഷൻ കാര്‍ വാങ്ങുന്നതിനാണ് 30,37,736 തുക അനുവദിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്.

നിലവിൽ ഉപയോഗിക്കുന്ന വാഹനം ആറു വര്‍ഷത്തിനിടയിൽ 1,05,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളതെന്നും തുടര്‍ച്ചയായ തകരാറുകള്‍ വരുന്നതിനാൽ അറ്റകുറ്റപണികള്‍ വേണ്ടി വരുന്നുവെന്നും ചെയര്‍മാൻ അറിയിച്ചതായി സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് മന്ത്രിസഭാ യോഗത്തിൽ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നത്. 
 

റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ഷോക്കേറ്റു

തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം
 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ