ഒരാഴ്ചത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; താൽക്കാലിക വൈദ്യുത വിളക്കിന് ചെലവ് 40,000 രൂപ

By Web TeamFirst Published Sep 13, 2021, 1:39 PM IST
Highlights

കഴിഞ്ഞ വർഷം മാർച്ച് 18 മുതൽ 25ാം തിയതി വരെ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ വാർത്ത സമ്മേളനം നടത്തിയതിനാണ് താൽകാലിക വൈദ്യുത വിളക്കുകൾ സജ്ജീകരിച്ചത്. ഈ ഏഴ് ദിവസത്തെ തുകയാണ് 40000 രൂപ

തിരുവനന്തപുരം: ഏഴ് ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതിന് 40000 രൂപയുടെ താൽക്കാലിക വൈദ്യുത വിളക്ക്. വിളക്കുകൾ സജ്ജീകരിച്ച കരാറുകാരന് പണം നൽകാൻ സർക്കാർ ഉത്തരവുമിറങ്ങി

കഴിഞ്ഞ വർഷം മാർച്ച് 18 മുതൽ 25ാം തിയതി വരെ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ വാർത്ത സമ്മേളനം നടത്തിയതിനാണ് താൽകാലിക വൈദ്യുത വിളക്കുകൾ സജ്ജീകരിച്ചത്. ഈ ഏഴ് ദിവസത്തെ തുകയാണ് 40000 രൂപ. കരാറുകാരനായ കവടിയാർ ശബരി ഇലക്ട്രിക്കൽസ് ഉടമ പി എസ് വിജയകുമാറിനാണ്  പണം അനുവദിച്ച് പൊതുഭരണ വിഭാ​ഗം ഉത്തരവിറക്കിയത്. 

കൊവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന ഈ കാലയളവിൽ ആണ് ഓൺലൈൻ വാർത്താ സമ്മേളനങ്ങൾ സജീവമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!