യുഡിഎഫിലും പൊട്ടിത്തറി;  ഇടഞ്ഞ് ആർഎസ്പി, യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും, മുന്നണി വിടാനും ആലോചന

By Web TeamFirst Published Aug 30, 2021, 2:59 PM IST
Highlights

ആർഎസ്പി യുഡിഎഫ് വിടാനൊരുങ്ങുന്നുവെന്ന് സൂചന. യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആർഎസ്പി തീരുമാനിച്ചു. 

തിരുവനന്തപുരം: സംസ്ഥാനനേതൃമാറ്റവും ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമടക്കം  കോൺഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികൾ യുഡിഎഫിലേക്കും. ആർഎസ്പി, യുഡിഎഫ് വിടാനൊരുങ്ങുന്നുവെന്ന് സൂചന. യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആർഎസ്പി തീരുമാനിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് യുഡിഎഫിനുള്ളിൽ ഉഭയകക്ഷി
ചർച്ച നടത്തണമെന്ന് നേരത്തെ ആർഎസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഇതോടെയാണ് കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സെക്രട്ടറിയേറ്റ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. മുന്നണി വിടുന്നതിനെക്കുറിച്ചും പാർട്ടിയിൽ ആലോചനയുണ്ടെന്നാണ് വിവരം. 

ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മുന്നണിയിൽ പ്രശ്നമാകുമെന്ന് ആർഎസ് പി  സംസ്ഥാന സെക്രട്ടി അസീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. യുഡിഎഫ് തെറ്റ് തിരുത്തണം. ഇന്നത്തെ നിലയിൽ പോയാൽ പോരെന്ന് വ്യക്തമാക്കി ജൂലൈ 28  കത്ത് നൽകിയിട്ടുണ്ട്.  40 ദിവസമായിട്ടും ആർഎസ്പിയെ ചർച്ചക്ക് വിളിക്കാത്തതിലാണ് അത്യപ്തിയുള്ളതെന്നും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനമെടുത്തത് അതിനാലാണെന്നും അസീസ് കൂട്ടിച്ചേർത്തു. 

പട്ടികപ്പോരിൽ നടപടിക്കൊരുങ്ങി ഹൈക്കമാൻഡ്: സുധാകരനും സതീശനും പൂര്‍ണ്ണ പിന്തുണ

നേരത്തെ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് ആർഎസ്പിയെ യുഡിഎഫിലെത്തിക്കാൻ ചുക്കാൻ പിടിച്ചത്. എന്നാൽ കെ സുധാകരനും വി ഡി സതീശനുമടക്കമുള്ള പുതിയ സംസ്ഥാന നേതൃത്വം ഉമ്മൻചാണ്ടി- ചെന്നിത്തല വിഭാഗങ്ങളെ ഒതുക്കുന്നുവെന്ന അതൃപ്തി ആർസ്പിക്കുള്ളിൽ രൂപപ്പെട്ട് കഴിഞ്ഞു. ഇതും മുന്നണിമാറ്റത്തിലേക്ക് നീങ്ങാൻ കാരണമാകുന്നുണ്ടെന്നാണ് സൂചന. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ആർഎസ്പി ശനിയാഴ്ച യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഇതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!