തദ്ദേശവാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരത്തെ ഏക സീറ്റില്‍ ആര്‍എസ്പി തോറ്റു

Published : Jun 28, 2019, 03:10 PM ISTUpdated : Jun 28, 2019, 03:31 PM IST
തദ്ദേശവാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരത്തെ ഏക സീറ്റില്‍ ആര്‍എസ്പി തോറ്റു

Synopsis

കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍റെ കുടുംബവാര്‍ഡ് കൂടിയാണ് ഇത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് തിരിച്ചടി. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡ് ആര്‍എസ്പിക്ക് നഷ്ടമായി. 

ഇടമണ്‍നില വാര്‍ഡിലെ യുഡിഎഫ്-ആര്‍എസ്പി കണ്‍വീനറായിരുന്ന ഷെരീഫിന്‍റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ, ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 

ഒടുവില്‍ ഫലം വന്നപ്പോള്‍ 138 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.നജീം ഇവിടെ ജയിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്പിക്ക് ജനപ്രതിനിധികള്‍ ഇല്ലാതെയായി. കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍റെ കുടുംബവാര്‍ഡ് കൂടിയാണ് ഇത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം
കണ്ണീരണിഞ്ഞ് നാട്, സുഹാന് വിട നൽകി സഹപാഠികളും അധ്യാപകരും, പൊതുദര്‍ശനത്തിനുശേഷം ഖബറടക്കം