
തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്ത്. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും കുറ്റപ്പെടുത്തി. 'കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക' എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിജുവിന്റെ പ്രതികരണം.
'രാജ്യത്ത് കോൺഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. പക്ഷേ കോൺഗ്രസിന്റെ നേതാക്കൾ അത് മനസിലാക്കുന്നില്ലെന്നും' ഷിബു ബേബി ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ആര്‍എസ്പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ആര്‍എസ്പിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെ തിങ്കളാഴ്ച യുഡിഎഫ് യോഗത്തിന് മുൻപ് അവരുമായി ചര്‍ച്ച നടത്തുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സൻ അറിയിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam