
തിരുവനന്തപുരം: ശശി തരൂരിന്റെ അഭിമുഖത്തിലെ പരാമർശങ്ങൾ ദൗർഭാഗ്യകരമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. മറ്റ് മാർഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിനോട് യോജിക്കാൻ ആവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഇതുവരെയും ഒരു സ്ഥാനങ്ങളും ലഭിക്കാത്ത നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിലനിൽപ്പിന്റെതാണെന്ന് ചൂണ്ടിക്കാട്ടിയ ഷിബു ബേബി ജോൺ
ശശി തരൂർ ആരെ സഹായിക്കാനാണ് ഇത്തരത്തിൽ സന്ദേശം നൽകുന്നതെന്നും ചോദിച്ചു.
പിണറായിക്കെതിരെ വോട്ട് ചെയ്യാൻ കേരളീയ സമൂഹം ആകാംക്ഷയോടെ കാത്തുനിൽക്കുകയാണെന്നും യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നിട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരു വന്നാലും സ്വാഗതം ചെയ്യുന്ന ഗതികേടിലേക്ക് സിപിഎം മാറിയിരിക്കുകയാണ്. ഞാനൊരു വലിയ സംഭവമാണെന്ന തോന്നൽ തുടങ്ങുമ്പോൾ പതനം ആരംഭിക്കുന്നു എന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.