'തൽക്കാലം മുന്നണി മാറ്റമില്ല', യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്ന് ആർഎസ്പി

By Web TeamFirst Published Sep 4, 2021, 11:32 AM IST
Highlights

നേരത്തെ പാർട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്.  

തിരുവനന്തപുരം: യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം മാറ്റി ആർഎസ് പി. തിങ്കളാഴ്ച രാവിലെ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ആർഎസ്പി നേതാക്കൾ പങ്കെടുക്കും. നേരത്തെ പാർട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്.

യുഡിഎഫിലും പൊട്ടിത്തറി; ഇടഞ്ഞ് ആർഎസ്പി, യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും, മുന്നണി വിടാനും ആലോചന  

കോൺഗ്രസിലെ പരസ്യപ്പോരിലെ അതൃപ്തിക്കൊപ്പം ആർഎസ്പിയുടെ പരാജയത്തെക്കുറിച്ച് യുഡ‍ിഎഫ് ചർച്ച ചെയ്തില്ലെന്ന പരാതിയും പാർട്ടിക്കുണ്ട്. ചവറയിൽ അടക്കമുണ്ടായ തോൽവിയിൽ ആർഎസ്പി പഴിക്കുന്നത് കോൺഗ്രസിനെയാണ്. തിങ്കളാഴ്ച ഉച്ചക്ക് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്ത് ഇക്കാര്യങ്ങളിലെ അതൃപ്തി അറിയിക്കും. യുഡിഎഫ് വിടണമെന്ന് ഷിബു ബേബി ജോൺ അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ആർഎസ്പി ആദ്യം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കട്ടെയെന്നായിരുന്നു എൽഡിഎഫിലേക്ക് എത്തുമോ എന്നതിൽ എൽഡിഎഫ് കൺവീനറുടെ മറുപടി. 

'സ്വയം മുക്കുന്ന കപ്പലിൽ ആര് നിൽക്കും'? വിമർശിച്ച് ഷിബു ബേബി ജോൺ, മുന്നണി വിട്ടേക്കുമെന്നും സൂചന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!