അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്  മന്ത്രി ​ഗണേഷിനെ വീട്ടിലെത്തി ക്ഷണിച്ച് ആർഎസ്എസ്

Published : Jan 06, 2024, 08:59 PM ISTUpdated : Jan 06, 2024, 09:02 PM IST
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്  മന്ത്രി ​ഗണേഷിനെ വീട്ടിലെത്തി ക്ഷണിച്ച് ആർഎസ്എസ്

Synopsis

മന്ത്രിക്ക് അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കി. എന്നാൽ, ​ഗണേഷ് കുമാർ ചടങ്ങിന് പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കൊല്ലം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സംസ്ഥാന ​ഗതാ​ഗത മന്ത്രി കെ.ബി.  ഗണേഷ്‌കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച് ആര്‍.എസ്.എസ്.  പ്രാണപ്രതിഷ്ഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് നേതാക്കൾ മന്ത്രിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. മന്ത്രിക്ക് അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കി. പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തെ വീട്ടിലെത്തി ക്ഷണിച്ചത്. എന്നാൽ, ​ഗണേഷ് കുമാർ ചടങ്ങിന് പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നിശ്ചയിച്ചവരെയാണ് ക്ഷണിക്കുന്നത്. 

എല്‍ഡിഎഫ് മന്ത്രിസഭയിലേക്ക് ഈയടുത്താണ് ഗണേഷ് എത്തുന്നത്. മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ സിപിഎം ചടങ്ങിന് പോകില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ