കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലെ വിസിമാരടക്കം പങ്കെടുക്കും; ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ

Published : Jul 27, 2025, 05:55 AM IST
RSS mohan bhagwat

Synopsis

ജ്ഞാനസഭ എന്ന പേരിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം നടക്കുന്നത്

കൊച്ചി: ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ജ്ഞാനസഭ എന്ന പേരിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 കേന്ദ്ര സര്‍വകലാശാലകളിലെയടക്കം വൈസ് ചാന്‍സലര്‍മാരും യുജിസിയിലെ പ്രമുഖരും സമ്മേളനത്തിന്‍റെ ഭാഗമാകും. കേരളത്തിലെ അഞ്ചു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്‍റെ നേതൃത്വത്തിലാണ് സമ്മേളനം.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം