സംവിധായകൻ സുവീരന്റെ വീട്ടിൽ ആർഎസ്എസ് അതിക്രമം; 20 പേർക്കെതിരെ കേസ്

Web Desk   | Asianet News
Published : Feb 17, 2022, 10:39 PM ISTUpdated : Feb 17, 2022, 10:43 PM IST
സംവിധായകൻ സുവീരന്റെ വീട്ടിൽ ആർഎസ്എസ് അതിക്രമം; 20 പേർക്കെതിരെ കേസ്

Synopsis

വീട്ടിൽ അതിക്രമിച്ച് കയറൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ കയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ബുധനാഴ്ച രാത്രി 11.30നാണ് ഒരു സംഘം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിന് ശേഷം അതിക്രമിച്ച് കയറിയത്.  

കോഴിക്കോട്: ദേശീയ അവാർഡ് ജേതാവ്, സംവിധായകൻ സുവീരൻ്റെ (Suveeran)  വീട്ടിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആർഎസ്എസ് (RSS)  പ്രവർത്തകർക്കെതിരെ  കേസ്. സുവീരൻ്റെ പരാതിയിൽ കുറ്റ്യാടി (Kuttiyadi)  പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. 

വീട്ടിൽ അതിക്രമിച്ച് കയറൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ കയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ബുധനാഴ്ച രാത്രി 11.30നാണ് ഒരു സംഘം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിന് ശേഷം അതിക്രമിച്ച് കയറിയത്.

സുവീരനും ജീവിത പങ്കാളി അമൃതക്കും നേരെ നടന്ന ആർ എസ് എസ്  ആക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.  കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടിൽ കയറിയാണ് സംഘപരിവാർ ക്രിമിനലുകൾ സുവീരനെയും അമൃതയേയും ആക്രമിച്ചത്. തൻ്റെ ജീവിതത്തിലും, കലയിലും എല്ലാ കാലവും മാനുഷികതയും, മതനിരപേക്ഷതയും ഉയർത്തി പിടിച്ച കലാകാരന്മാരാണിവർ. മാനവികതയുടെ പക്ഷത്തു നിൽക്കുന്ന കലാകാരന്മാർക്കും, എഴുത്തുകാർക്കും നേരെ രാജ്യമെമ്പാടും സംഘപരിവാർ നടത്തുന്ന വേട്ടയുടെ തുടർച്ചയാണിത്.

സംഘപരിവാർ ഭീകരതക്കെതിരെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ജനാധിപത്യ ഐക്യനിര ഉയർന്നു വരേണ്ടതുണ്ട്. സുവീരനെയും, അമൃതയേയും ആക്രമിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും പുരോഗമന കലാസാഹിത്യ സംഘം വാർത്താക്കുറിപ്പിൽ പറഞ്ഞു. 


 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം