'ജഡ്ജി ആക്കാൻ സഭയിൽ നിന്ന് ആരും കത്തയച്ചിട്ടില്ല';കുർബാന തർക്കത്തിലെ ആരോപണങ്ങളിൽ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്

Published : Dec 10, 2022, 10:53 PM ISTUpdated : Dec 10, 2022, 11:17 PM IST
'ജഡ്ജി ആക്കാൻ സഭയിൽ നിന്ന് ആരും കത്തയച്ചിട്ടില്ല';കുർബാന തർക്കത്തിലെ ആരോപണങ്ങളിൽ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്

Synopsis

'തന്നെ ജഡ്ജിയാക്കാൻ സഭയിൽ നിന്ന് ആരും കത്ത് അയച്ചിട്ടില്ല. കത്തു എഴുതരുതെന്നാണ് താൻ ആവശ്യപ്പെട്ടത്. വിരമിച്ച ശേഷവും ഒരു പദവിയും സ്വീകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.'

കൊച്ചി : കുർബാന തർക്കത്തിൽ സിറൊ മലബാർ സഭ നേതൃത്വത്തിന് വീണ്ടും മറുപടിയുമായി സുപ്രീംകോടതി റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ്.. പൊലീസ് സംരക്ഷണയിൽ കുർബാന നടത്തുന്നതിന് വിമര്‍ശിച്ചത് ഒറ്റയടിക്കുള്ള അഭിപ്രായമല്ല. സമവായ ചർച്ച നടത്താൻ പല ബിഷപ്പ് മാരോടും നേരിട്ട് സംസാരിച്ചിട്ടുണ്ട്. സഭയിൽ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ അത് നടന്നില്ലെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. 

പ്രശ്നപരിഹാരത്തിനു അൽമായർ വത്തിക്കാന് അയച്ച കത്തിൽ താനും ഒപ്പിട്ടിരുന്നു. സിറോ മലബാർ സഭ എന്ത് തീരുമാനിച്ചാലും പ്രശ്നമില്ലെന്നാണ് വത്തിക്കാനെ അറിയിച്ചത്. സ്വാതന്ത്ര പരമാധികാരമുള്ള സഭയാണ് സിറോ മലബാർ സഭ. ഐക്യ രൂപമല്ല സഭയിൽ ഐക്യമാണ് തങ്ങൾക്ക് വേണ്ടതെന്നായിരുന്നു നിലപാട്. യേശു ആഗ്രഹിക്കുന്നത് സമാധാനവും ഐക്യവുമാണെന്നായിരുന്നു വത്തിക്കാൻ മറുപടി നൽകിയതെന്നും കുര്യൻ ജോസഫ് വിശദീകരിച്ചു. 

വ്യക്തിപരമായ ആരോപണതിനും അദ്ദേഹം മറുപടി  നൽകി. തന്നെ ജഡ്ജിയാക്കാൻ സഭയിൽ നിന്ന് ആരും കത്ത് അയച്ചിട്ടില്ല. കത്തു എഴുതരുതെന്നാണ് താൻ ആവശ്യപ്പെട്ടത്. വിരമിച്ച ശേഷവും ഒരു പദവിയും സ്വീകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. എല്ലാപാർട്ടിക്കാരും എം പി സീറ്റ് വാഗ്ദാനം ചെയ്ത് സമീപിച്ചിട്ടുണ്ട്. താൻ സ്വീകരിച്ചിട്ടില്ല . മരുമകന് കെപിഎംജി യിൽ ജോലിയില്ല, വിദേശത്തായിരുന്നു ജോലി, നിലവിൽ കൊച്ചിയിൽ സ്വന്തം ബിസിനസ് നടത്തുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.  


PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു