ഹിന്ദുത്വവാദത്തിന് ബദൽ മൃദു ഹിന്ദുത്വവാദമല്ല, സോഷ്യലിസ്റ്റ് ആശയവും ചിന്താഗതിയുമെന്ന് സീതാറാം യെച്ചൂരി

Published : Dec 10, 2022, 08:28 PM IST
ഹിന്ദുത്വവാദത്തിന് ബദൽ മൃദു ഹിന്ദുത്വവാദമല്ല, സോഷ്യലിസ്റ്റ് ആശയവും ചിന്താഗതിയുമെന്ന് സീതാറാം യെച്ചൂരി

Synopsis

ഭരണഘടനാ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സിഐടിയു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി

കോഴിക്കോട് : ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ഗവർണർമാരെ ഉപയോഗിച്ചു സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. നീതിന്യായ വ്യവസ്ഥയും അപകടത്തിലാണെന്നും യെച്ചൂരി പറഞ്ഞു. ഭരണഘടനാ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സിഐടിയു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി. 

അടിയന്തരാവസ്ഥക്കാലത്തും ഭരണഘടനയെ താഴ്ത്തികെട്ടുന്ന അവസ്ഥ ഉണ്ടായി. ഹിന്ദുത്വവാദത്തിന് ബദൽ മൃദു ഹിന്ദുത്വവാദം അല്ല. സോഷ്യലിസ്റ്റ് ആശയവും ചിന്താഗതിയും കൊണ്ടാണ് ഹിന്ദുത്വ ആശയത്തെ നേരിടേണ്ടത്. കേരളത്തിലെ ജനങ്ങളെ ഈ കാര്യത്തിൽ അഭിനന്ദിക്കുന്നു. ബിജെപിയെ ഒരു സീറ്റിൽ നിന്ന് പൂജ്യത്തിലേക്ക് മാറ്റിയത് കേരള ജനതയാണെന്നും യെച്ചൂരി പറഞ്ഞു. 

Read More : കണ്ണൂർ ഇരിട്ടിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ കണ്ടെത്തി, തെങ്ങിൻ മുകളിൽ നിന്ന് ദൃശ്യം പകർത്തി ചെത്തുതൊഴിലാളി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് റിയാസിനെ ഒഴിവാക്കിയ സംഭവം; അമ്മായപ്പനോട് പറഞ്ഞാൽ മതി, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് എസ് സുരേഷ്
നേമത്ത് സർപ്രൈസുമായി കോണ്‍ഗ്രസ്, വൈഷ്ണ സുരേഷ് പരിഗണനയിൽ, വട്ടിയൂർക്കാവിൽ മുരളീധരൻ; തിരുവനന്തപുരം, കൊല്ലം സാധ്യതാ പട്ടിക