'ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾ നൽകി'; കേരളസർവ്വകലാശാലയ്ക്കെതിരെ വിവരാവകാശ കമ്മീഷൻ നടപടി

By Web TeamFirst Published Nov 1, 2020, 4:40 PM IST
Highlights

സർവ്വകലാശാല വിവരാവകാശ  അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് കണ്ടെത്തൽ. 15 ദിവസത്തിനകം വിശദീകരണം നൽകാനും സർവ്വകലാശാലയോട് നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾ നൽകിയതിനാണ് സർവ്വകലാശാലക്കെതിരെ നടപടി. 

തിരുവനന്തപുരം: കേരള സർവ്വകലാശാലക്കെതിരെ മുഖ്യ വിവരാവകാശ കമ്മീഷൻ ചെയർമാൻ വിൽസൺ എം പോൾ രം​ഗത്ത്. സർവ്വകലാശാല വിവരാവകാശ  അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് കണ്ടെത്തൽ. 15 ദിവസത്തിനകം വിശദീകരണം നൽകാനും സർവ്വകലാശാലയോട് നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾ നൽകിയതിനാണ് സർവ്വകലാശാലക്കെതിരെ നടപടി. 

ജോയിന്റ് രജിസ്ട്രാർ ഗുരുതര ചട്ട ലംഘനം നടത്തിയെന്നാണ് വിവരാവകാശ കമ്മീഷണറുടെ കണ്ടെത്തൽ. രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും ബോധവത്ക്കരണ ക്ലാസ് നൽകണം എന്നാണ് കമ്മീഷണർ നിർദ്ദേശിച്ചിരിക്കുന്നത്. സൈക്കോളജി വകുപ്പ്  മുൻ മേധാവി ഇമ്മാനുവലിൻ്റെ  പരാതിയിലാണ് നടപടി. ഡോ.ഇമ്മാനുവലിനെ സർവ്വകലാശാല വിലക്കിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു


 

click me!