വഖഫ് ബോർഡിന് വീഴ്ച? നിർണായക വിവരാവകാശ രേഖ പുറത്ത്; താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി രജിസ്റ്ററിൽ ചേർത്തു

Published : Dec 28, 2025, 08:13 AM IST
Munambam Waqf land dispute

Synopsis

തർക്ക ഭൂമിയിലെ താമസക്കാർക്ക് നോട്ടീസ് നൽകാതെയാണ് ഭൂമി രജിസ്റ്ററിൽ ചേർത്തതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജിൽ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് വഖഫ് ബോർഡ് സമ്മതിച്ചു.

കൊച്ചി: വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. തർക്ക ഭൂമിയിലെ താമസക്കാർക്ക് നോട്ടീസ് നൽകാതെയാണ് ഭൂമി രജിസ്റ്ററിൽ ചേർത്തതെന്ന് വഖഫ് ബോർഡിൻറെ വിവരാവകാശ മറുപടി. ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജിൽ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് സമ്മതിച്ച് വഖഫ് ബോർഡ്. വഖഫ് ബോർഡിൻറെ വീഴ്ച വ്യക്തമാക്കുന്ന നിർണായക രേഖ എന്ന് മുനമ്പം സമരസമിതി. സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിൻ്റെയും ലംഘനം ഇതോടെ വ്യക്തമായന്നും സമരസമിതി. വിവരാവകാശരേഖ വഖഫ് ട്രിബ്യൂണലിന് മുന്നിൽ നിർണായക തെളിവായി ഉപയോഗിക്കാൻ മുനമ്പം സമരസമിതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല, ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്‍റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ്
ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി