
കോഴിക്കോട്: വിരണ്ടോടിയ പോത്ത് അക്രമാസക്തനായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓട്ടോ തകര്‍ത്ത ശേഷം വീണ്ടും ഓടിയ പോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം വളയം ജാതിയേരി സ്വദേശി ജാഫറിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ജാതിയേരിയിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി വരികയായിരുന്നു ജാഫര്‍. പെട്ടെന്ന് ഓട്ടോയ്ക്ക് മുന്‍പിലേക്ക് ഓടിയടുത്ത പോത്ത് ആക്രമണം നടത്തുകയായിരുന്നു. ജാഫറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഓട്ടോയ്ക്കും വലിയ രീതിയിലുള്ള കേടുപാട് സംഭവിച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പോത്താണ് രാത്രിയില്‍ വിരണ്ടോടിയത്. ജാഫറിന്റെ പരിക്ക് സാരമുള്ളതല്ല. ഇദ്ദേഹത്തെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam