റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം; ആത്മഹത്യാ ശ്രമമെന്ന് മൊഴി; സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം നേരിട്ടു

Published : Mar 24, 2023, 01:15 PM ISTUpdated : Mar 24, 2023, 01:25 PM IST
റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം; ആത്മഹത്യാ ശ്രമമെന്ന് മൊഴി; സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം നേരിട്ടു

Synopsis

സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം ഉണ്ടായെന്ന് മൊഴിയിൽ വ്യക്തമാക്കി. ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും റഷ്യൻ യുവതിയുടെ വെളിപ്പെടുത്തൽ. 

കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. സുഹൃത്തിൽ നിന്ന് മാനസിക ശാരീരിക ഉപദ്രവം ഉണ്ടായെന്ന് മൊഴിയിൽ വ്യക്തമാക്കി. ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും റഷ്യൻ യുവതിയുടെ വെളിപ്പെടുത്തൽ. നടത്തിയത് ആത്മഹത്യശ്രമം എന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് ആദ്യം ഖത്തറിൽ എത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തി.

ഇന്നലെയാണ് റഷ്യൻ യുവതിയെ പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആൺസുഹൃത്തിൻ്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. തുടർന്ന് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് മൊഴിയെടുത്തത്. 

കോഴിക്കോട് റഷ്യന്‍ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; വനിത കമ്മീഷൻ കേസെടുത്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും