
പാലക്കാട്: സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് പരിധി നിശ്ചയിക്കുന്ന നിബന്ധന കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി സപ്ലൈകോ. അഞ്ചേക്കറിൽ കൂടുതൽ നെല്ല് അളക്കുമ്പോൾ സർക്കാർ വിഹിതം നൽകാനാവില്ലെന്നാണ് നിബന്ധന. സർക്കാർ നടപടി വഞ്ചനാപരമെന് ചൂണ്ടിക്കാട്ടി കർഷകർ പ്രതിഷേധിച്ചു.
സംസ്ഥാനത്ത് രണ്ടാം വിള കൊയ്ത്ത് പാതി പിന്നിടുമ്പോഴാണ് സപ്ലൈകോയുടെ വെബ്‌സൈറ്റിൽ അസാധാരണമായ ഉത്തരവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാധാരണ ഒരു കിലോ നെല്ലിന് 28 രൂപ 40 പൈസയാണ് സപ്ലൈകോ കർഷകർക്ക് നൽകുന്നത്. എന്നാൽ ഇനി അഞ്ചേക്കറിൽ കൂടുതൽ നെല്ല് സംഭരിക്കുമ്പോൾ കേന്ദ്ര സർക്കാർ വിഹിതമായ 20 രൂപ 40 പൈസ മാത്രമെ ലഭിക്കൂ. സംസ്ഥാന സർക്കാർ വിഹിതമായ എട്ടു രൂപ 42 നൽകില്ലെന്നാണ് തീരുമാനം.
പുതിയ ഉത്തരവd പ്രകാരം നെല്ലളക്കുമ്പോൾ ഏക്കറിന് 20000 രൂപയുടെ നഷ്ടം വരുമെന്നാണ് കർഷകർ പറയുന്നത്. സപ്ലൈകോയുമായി ബന്ധപ്പെടുമ്പോൾ കൈമലർത്തുകയാണ് ചെയ്തതെന്നും കർഷകർ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴും ഒന്നാം വിള നെല്ല് സംഭരിച്ചതിന്റെ വില സർക്കാർ കർഷകർക്ക് നൽകാനുണ്ട്. ഇതിനd പിറകെ സംഭരണപരിധി കൂടി ഏർപ്പെടുത്തുന്നത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam