'അതുകൊണ്ടരിശം തീരാത്തവനാപുരയുടെ ചുറ്റും മണ്ടി നടന്നു' എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ്

Published : Oct 24, 2019, 01:25 PM IST
'അതുകൊണ്ടരിശം തീരാത്തവനാപുരയുടെ ചുറ്റും മണ്ടി നടന്നു' എന്‍എസ്എസിനെ പരിഹസിച്ച് എസ് ഹരീഷ്

Synopsis

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ എന്‍എസ്എസിനെയും സുകുമാരന്‍ നായരെയും പരിഹസിച്ച് എഴുത്തുകാരന്‍ എസ് ഹരീഷ്. 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ എന്‍എസ്എസിനെയും സുകുമാരന്‍ നായരെയും പരിഹസിച്ച് എഴുത്തുകാരന്‍ എസ് ഹരീഷ്.  കുഞ്ചന്‍ നമ്പ്യാരുടെ നളചരിതത്തിലെ വരികള്‍ കടമെടുത്താണ് ഹരീഷിന്‍റെ പരിഹാസം. നളചരിതത്തില്‍ സന്ദേശം  കൊണ്ടുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗമാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ശരിദൂര നിലപാടാണ് സ്വീകരിക്കുകയെന്നായിരുന്നു സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. ശബരിമല വിഷയം മുന്‍നിര്‍ത്തി എല്‍ഡിഎഫിനോട് ഇടഞ്ഞ എന്‍എസ്എസ് യുഡിഎഫിനോ ബിജെപിക്കോ വോട്ട് നല്‍കുമെന്നായിരുന്നു മുന്നണികള്‍ അവകാശപ്പെട്ടത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ ഫലം വിപരീതമായതോടെ നിരവധി പേര്‍ എന്‍എസ്എസിനെ പരിഹസിച്ച് രംഗത്തെത്തുന്നുണ്ട്.

PREV
click me!

Recommended Stories

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം