'ഒരു കാരണവുമില്ലാതെ പിന്തുടർന്ന് ആക്രമിക്കുന്നു'; നിയമനടപടി തുടരുമെന്ന് എസ് ശ്രീജിത്ത്; കെഎം ഷാജഹാനെതിരെ വിമർശനം

Published : Feb 22, 2026, 07:00 PM IST
S Sreejith against KM Shajahan

Synopsis

വ്ലോഗർ കെ എം ഷാജഹാനെതിരായ നിയമ നടപടി തുടരുമെന്ന് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. മുൻപ് നൽകിയ അപകീർത്തി കേസിൽ കോടതി നഷ്ടപരിഹാരം വിധിച്ചിട്ടും ഷാജഹാൻ തന്നെ പിന്തുടർന്ന് ആക്രമിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: വ്ലോഗർ കെ എം ഷാജഹാനെതിരായ നിയമ നടപടി തുടരുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണ് ഷാജഹാനെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു. ആദ്യം നൽകിയ കേസിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിയുണ്ടായി. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊതുജനങ്ങളും നിയമപോരാട്ടം നടത്തണെമന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

2021 മുതൽ ഷാജഹാൻ തന്റെ പിറകെയുണ്ടെന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം രീതിയാണ്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാണ് ഞാൻ ആദ്യം കേസ് കൊടുത്തത്. അഞ്ച് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ചോദിക്കേണ്ടിയിരുന്നത്. ആ തരത്തിലുള്ള കേസായിരുന്നു. എനിക്ക് നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. എന്നിട്ടും ഷാജഹാൻ ഇപ്പോഴും തന്നെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊതുജനങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ; യുഎപിഎ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 6 പ്രതികളെ കണ്ടെത്താൻ വിവരങ്ങള്‍ കൈമാറണം
വിദ്യാർഥികളെ, ലൈബ്രറിയിൽ കയറി പുസ്തകം വായിച്ചാൽ 10 ഗ്രേസ് മാർക്ക്! സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി