പ്രദീപിന്റേത് അപകടമരണമെന്ന് വിശ്വസിക്കുന്നില്ല; ഫോൺ രേഖകളടക്കം പരിശോധിക്കണമെന്നും ഭാര്യ

By Web TeamFirst Published Dec 17, 2020, 3:40 PM IST
Highlights

ലോറി മാത്രമല്ല, സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം.  പ്രൊഫഷണൽ ആയ കാരണങ്ങളാൽ ശത്രുക്കൾ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റേത് അപകടമരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ ഏഷ്യാനെറ്റ്  ന്യൂസിനോട് പറഞ്ഞു. ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. ലോറി മാത്രമല്ല, സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം.  പ്രൊഫഷണൽ ആയ കാരണങ്ങളാൽ ശത്രുക്കൾ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

അവസാന ദിവസങ്ങളിൽ പ്രദീപ് വളരെ അസ്വസ്ഥൻ ആയിരുന്നു. കഴിഞ്ഞ 3 മാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടവർ, ഫോൺ രേഖകൾ എന്നിവ പരിശോധിക്കണം. ഫോൺ വിദഗ്ധ സംഘം  പരിശോധിക്കണം. ഒന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഹണി ട്രാപ് കേസിൽ കൊടുത്ത ഹർജി  പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു.  ആ ഹർജി പിൻവലിച്ചു എന്ന് പ്രദീപിന്റഎ മരണശേഷമാണ് അറിഞ്ഞത്. അത് ദുരൂഹമാണ്. അക്കാര്യവും അന്വേഷിക്കണമെന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ പൊലീസ്  അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

click me!